Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Change In The Education

Ernakulam

കേ​ര​ള​ത്തി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ മാ​റ്റം അ​നി​വാ​ര്യം: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

പി​റ​വം: കേ​ര​ള​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മി​ക​വി​ന് സ​മ​ഗ്ര​മാ​യ മാ​റ്റം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ​ന്നും ഇ​ത​നു​സ​രി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്ല ഭാ​വി​യോ​ടെ ന​മ്മു​ടെ നാ​ട്ടി​ല്‍ മി​ക​ച്ച ജോ​ലി​യും ശ​മ്പ​ള​വു​മെ​ല്ലാം ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. അ​തി​നു​ത​കു​ന്ന തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും മു​ന്‍ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം എ​ര്‍​പ്പെ​ടു​ത്തി​യ ടി.​എം. ജേ​ക്ക​ബ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്ക​വേ മ​ന്ത്രി പ​റ​ഞ്ഞു.

പി​റ​വം മ​ണ്ഡ​ല​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഫു​ള്‍ എ​പ്ല​സ്, എ ​വ​ണ്‍ നേ​ടി​യ​വ​രെ​യും സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. പ്ര​ദീ​പ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ എം​എ​ല്‍​എ വി.​ജെ. പൗ​ലോ​സ്, ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ന്ന​മ്മ ഡോ​മി, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജെ ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണി അ​രീ​ക്കാ​ട്ടി​ല്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നി​ല്‍ എ​ട​പ്പ​ല​ക്കാ​ട്ട്, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. ജ​യ​കു​മാ​ര്‍, ഡി​സി​സി സെ​ക്ര​ട്ട​റി വി​ല്‍​സ​ണ്‍ കെ. ​ജോ​ണ്‍, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​സി. ജോ​സ്, ആ​ര്‍.​ഹ​രി, ന​ഗ​ര​സ​ഭാ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ അ​രു​ണ്‍ ക​ല്ല​റ​ക്ക​ല്‍, ഷി​ബു തോ​മ​സ്, വ​ത്സ​ല വ​ര്‍​ഗീ​സ്, ജ​യ്‌​സ​ണ്‍ പു​ളി​ക്ക​ല്‍, ത​മ്പി ഇ​ല​വും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.=

Latest News

Corehub Up